Back To Top

May 27, 2026

കാർഷിക സെമിനാർ നടത്തി          

 

പിറവം : മണീടിൽ ചേരുന്ന കേരള കർഷക സംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പിറവത്ത് നടന്ന കാർഷിക സെമിനാർ മുൻ പിറവം എം.എൽ.എ. ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. വി.ആർ. സോമൻ അധ്യക്ഷത വഹിച്ചു. ജൂൺ 6 -ന് മണീടിൽ വച്ചാണ് കർഷക സംഘം ഏരിയ സമ്മേളനം നടക്കുന്നത്. യോഗത്തിൽ കെ.പി. സലിം, അനിൽ കെ.ചെറിയാൻ, ടി.കെ മോഹനൻ,സി.കെ പ്രകാശ്, സി.എൻ പ്രഭകുമാർ, അംബിക തങ്കപ്പൻ, ഏലിയാമ്മ ഫിലിപ്പ് എന്നിവർ സംസാരിച്ചു. റിട്ട :എ.ഡി. ബിജുമോൻ സഖറിയ “സമ്മിശ്ര കൃഷി”എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.

 

ചിത്രം : പിറവത്ത് നടന്ന കാർഷിക സെമിനാർ മുൻ പിറവം എം.എൽ.എ. ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

കാർഷിക സെമിനാർ നടത്തി          

Next Post

ഇതരസംസ്ഥാന തൊഴിലാളികളുടെ അമിത കൂലി – നിർമ്മാണ മേഖല പ്രതിസന്ധയിൽ – കൂലി…

post-bars