ട്രാവലർ പെട്ടി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു ട്രവലർ പെട്ടി ഓട്ടോയിലിടിച്ച് പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പിറവം : പാമ്പാക്കുട മേമ്മുറി നെയ്ത്തുശാലപ്പടി മണപ്പാട്ട് എം.എ.വിജയകുമാ (59) റാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ നെട്ടൂപ്പാടം – കിഴുമുറി റോഡിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ഉടനടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. മേഖലയിലെ മികച്ച പൈനാപ്പിൾ കർഷകനായ വിജയകുമാർ പാരമ്പര്യമായി കോടങ്കി കലാകാരനുമാണ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് മുന്നിൽ കോടങ്കി കെട്ടിയിരുന്നത് വിജയകുമാറാണ്.
