Back To Top

May 21, 2026

രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം നടത്തി

 

 

പിറവം : മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35ആമത് രക്ത സാക്ഷിത്വ ദിനം പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, അനുസ്മരണം തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ചു .മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി എസ് ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം യു.ഡി.എഫ്. ചെയർമാൻ എം.പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പോൾ വർഗീസ്, എൽദോ പീറ്റർ,ജയ സോമൻ, ഷിജി ബിജു, വിജി ഏലിയാസ്, പ്രദീപ് പി കെ,സന്തോഷ്‌ പ്രകാശ്, എ. കെ സോജൻ, കെ പി ജോയി, ഏലിയാസ് പി ഐ,ശ്രീക്കുട്ടി ജിത്തു,മഞ്ചു സുനിൽ, എബി.ടി വി, സജിവ് കൈതവന, മറ്റ് ഭാരവാഹികൾ സംബന്ധിച്ചു .

 

ചിത്രം : മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന അനുസ്മരണ യോഗം യു.ഡി.എഫ്. ചെയർമാൻ എം.പി ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നല്‍കി കോണ്‍ഗ്രസ് പ്രവർത്തകരും നാട്ടുകാരും.

Next Post

മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

post-bars