Back To Top

May 20, 2026

ദേശീയ സീനിയർ ത്രോബോൾ: കേരള വനിത ടീമിനെ അന്ന ബിജു നയിക്കും

 

പിറവം : മധ്യപ്രദേശിൽ ഈ മാസം 21 മുതൽ 23 വരെ

നടക്കുന്ന ദേശീയ സീനിയർ ത്രോബോൾ ഫെഡറേഷൻ കപ്പിൽ കേരള വനിത ടീമിനെ തിരുവാണിയൂർ സ്വദേശി അന്ന ബിജു നയിക്കും. തിരുവാണിയൂർ ‌സ്റ്റെല്ല മാരിസ് സീനിയർ സെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥിനിയാണ്. 14 അംഗ ടീമിൽ സ്‌കൂളിലെ വിദ്യാർഥിയായ ആരക്കുന്നം സ്വദേശി അൻസ ജോയിയുമുണ്ട്. ദേശീയ സബ് ജൂനിയർ

ചാംപ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് സ്‌റ്റെല്ല മാരിസ് സ്‌കൂളിലെ വൈഗ ഡിനുവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിനെ കൊച്ചിൻ റിഫൈനറി സ്കൂൾ വിദ്യാർഥിനി ശ്രിയ ആർ. നയിക്കും.

 

ചിത്രം : അന്ന ബിജു.

Prev Post

പ്ലസ് വൺ ക്ലാസുകളിൽ പരമാവധി എണ്ണം 50 ആക്കണം : എ എച്ച്…

Next Post

ശില്പശാല സംഘടിപ്പിച്ചു.

post-bars