Back To Top

May 20, 2026

അബിൻ വർക്കി കോടിയാട്ടിന് സ്വീകരണം നൽകി

 

 

പിറവം : ആറൻമുളയുടെ നിയുക്‌ത എംഎൽഎ അബിൻ വർക്കി കോടിയാട്ടിന് ജന്മനാടായ രാമമംഗലം ഊരമനയിൽ സെൻ്റ് ജോർജ് താബോർ ഓർത്തഡോക്‌സ് പള്ളിയിൽ സ്വീകരണം നൽകി. ഇടവകാംഗമായ അബിൻ വർക്കിക്ക് തോമസ് പോൾ റമ്പാൻ ഉപഹാരം നൽകി.വികാരി ഫാ.വി.എ.മാത്യൂസ് അധ്യക്ഷനായി. രാമമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ എൽദോ കുരീക്കാട്ടിൽ, ലില്ലി തങ്കച്ചൻ, സുനി ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വൈ.മോഹൻദാസ്, മുൻ വികാരി ഫാ.കെ.വി. ഏലിയാസ്, പള്ളിയിലെ വിവിധ സംഘടന പ്രതിനിധികളായ പ്രിയോ മിനാർ വർഗീസ്, ജോഹൻ പി.വർഗീസ്, ജയാ പോൾ, ഇ.സി.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : നിയുക്‌ത എംഎൽഎ അബിൻ വർക്കി കോടിയാട്ടിന് ജന്മനാടായ രാമമംഗലം ഊരമനയിൽ സെൻ്റ് ജോർജ് താബോർ ഓർത്തഡോക്‌സ് പള്ളിയിൽ തോമസ് പോൾ റമ്പാൻ ഉപഹാരം നൽകിആദരിക്കുന്നു.

 

Prev Post

ഷെവ. എം. ജെ. മർക്കോസ്, വൈ. എം. സി. എ. വിഷൻ &…

Next Post

പ്ലസ് വൺ ക്ലാസുകളിൽ പരമാവധി എണ്ണം 50 ആക്കണം : എ എച്ച്…

post-bars