സെന്റ് ഫിലോമിനാസിന് ഇക്കുറിയും തിളക്കമാർന്ന വിജയം
പിറവം : സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ റിസൾട്ട് ഇലഞ്ഞി സെന്റ് ഫിലോമിനാസിന് ഈ വർഷവും തിളക്കമാർന്ന വിജയം സമ്മാനിച്ചു. പരീക്ഷ എഴുതിയ 55 കുട്ടികൾ നൂറു ശതമാനം വിജയം നേടിയതോടൊപ്പം എഴുതിയവർക്കെല്ലാം ഉയർന്ന മാർക്ക് ലഭിച്ചു. 9 കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 39 പേർ ഡിസ്റ്റിംഗ്ഷനും ബാക്കി 9 പേർ ഫസ്റ്റ് ക്ലാസും നേടി.
സയൻസ് വിഭാഗത്തിൽ അനാമിക ഷിജോ 94 ശതമാനത്തോടെ ഒന്നാമതെത്തി. പാർവതി രാജേഷ്, പൗലോ ജോർജ് സാക്ക് എന്നിവർ 93% മാർക്ക് നേടി. കൊമേഴ്സ് വിഭാഗത്തിൽ ലിയാ സൂസൻ ബിജു 93 ശതമാനത്തോടെ ഒന്നാമതെത്തിയപ്പോൾ അൻസൺ എൽദോ സാജൻ 92 ശതമാനവും സൈമൺ ഷിബു 91 ശതമാനവും നേടി.
വിജയികളെ സീനിയർ പ്രിൻസിപ്പൽ ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, പി.ടി.എ പ്രസിഡണ്ട് മാജി സന്തോഷ് എന്നിവർ അഭിനന്ദിച്ചു.10 ക്ലാസ് പരീക്ഷയിലും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു
ചിത്രം : സി ബി എസ് ഇ 12 ആം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം
( 2 ചിത്രങ്ങളിലായി )
