മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, തന്റെ തട്ടകമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ കടുത്ത മത്സരം നേരിട്ടെങ്കിലും, പിന്നീട് ലീഡ് നില ഉയർത്തിയ അദ്ദേഹം 19,247 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ട് നേടിയ ഈ വിജയം ഇടതുപക്ഷ ക്യാമ്പുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
