Back To Top

June 16, 2026

വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യം. ഫ്രാൻസിസ് ജോർജ് എം.പി.

 

പിറവം : ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യമാണന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. കേരള സ്‌കൂൾ ടീച്ചേർസ് ഫ്രണ്ട് സംസ്ഥാന നേതൃ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും നിർമിത ബുദ്ധിയും ( എ.ഐ ) തമ്മിലും അകലം കുറഞ്ഞു വരുന്ന ഈ കാലഘടത്തിൽ പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റം അനിവാര്യമാണ്.അറിവ് പകർന്ന് കൊടുക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ സർവ്വതോമുഖമായ വളർച്ച ഉറപ്പ് വരുത്തുവാനും കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് അവരെ ശരിയായ ദിശയിലേക്ക് നയിക്കുവാനും അധ്യാപകർശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിനു ജോബ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ബിജു എം.കെ. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്,എ.കെ.ജോസഫ്, സന്തോഷ് കാവുകാട്ട്, സാബു കുര്യൻ, സിറിയക് കാവിൽ, ജയിംസ് കുര്യൻ, പി.യു ജോർജ്,പി.എം. മുഹമ്മദ് അലി,ജേക്കബ് കുറ്റിയിൽ, ദീപു ഉമ്മൻ, ജോഷി ഫ്രാൻസിസ്, ജോസഫ് വർഗീസ്, ജയിംസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : കെ.എസ്.ടി.എഫ് സംസ്ഥാന സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

നായ്‌ക്കുട്ടികളെ ടൗണിൽ ഉപേക്ഷിച്ച നിലയിൽ – പിറവത്ത് തെരുവ് നായ ശല്യം രൂക്ഷമായി

post-bars