തെരുവുനായ ആക്രമിച്ചതിൽ ഇലഞ്ഞിയിൽ കനത്ത പ്രതിഷേധം
പിറവം : ഇലഞ്ഞി ,ടൗണിലെ വ്യാപാരി ഓമന നിരവത്തിനെ അതിക്രൂരമായി തെരുവുനായ ആക്രമിച്ചതിൽ ഇലഞ്ഞിയിൽ കനത്ത പ്രതിഷേധം.പ്രദേശത്ത് 3 അടുകളെയും തെരുവുനായ കടിച്ചു കൊലപ്പെടുത്തി,സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ,പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയും നടത്തി :ദേഹമാസകലം തെരുവുനായ കടിച്ചു കീറിയ ഓമനാ നിരവത്തിന് അടിയന്തരമായി പഞ്ചായത്ത് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിൽ സെക്രട്ടറിക്ക് നിവേദനവും നൽകി. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷൈബി തോമസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം കർഷക മോർച്ച എറണാകുളം ജില്ല വൈസ് പ്രസിഡൻറ് രാജേഷ് മരങ്ങാട്ട് ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി അജിമലയിൽ,ഗോപിനാഥ് കെ, അജിമോൻ കെ,പ്രശാന്ത് വിഎസ്,സുധീഷ് കുമാർ എസ്,സജി നെല്ലൂരു പാറ ,അഭിലാഷ് നായർ, തങ്കപ്പൻ പി ജെ ,സനൽ, സത്യൻ , ശന്തനു എസ് തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : ഇലഞ്ഞിയിൽ വ്യാപാരി ഓമന നിരവത്തിനെ അതിക്രൂരമായി തെരുവുനായ ആക്രമിച്ചതിൽ ബി.ജെ.പി. നടത്തിയ പ്രതിഷേധ സമരം .
