പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
പിറവം: കായിക പ്രേമികളായ കുട്ടികൾ കാത്തിരുന്ന അവധിക്കാല കായിക പരിശീലനം പിറവം സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു .കടവന്ത്രയിലെ റീജിയണൽ സ്പോർട്സ് സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പ് എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ നടക്കും.7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന 75 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു .
ഫുട്ബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ എന്നിവയുൾപ്പെടെ ഒന്നിലധികം വിഷയങ്ങളിൽ പ്രൊഫഷണൽ പരിശീലനം ക്യാമ്പ് വാഗ്ദാനം ചെയ്യുന്നു . കൂടാതെ, പങ്കെടുക്കുന്നവരുടെ സമഗ്ര വികസനവും മാനസിക ക്ഷേമവും ഉറപ്പാക്കുന്നതിനായി യോഗ, ധ്യാന സെഷനുകൾ നടത്തും.പിറവം മുനിസിപ്പൽ ചെയർമാൻ കെ. ആർ. പ്രദീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിലെ ഹെഡ് ഫുട്ബോൾ പരിശീലകൻ കെ. ഗോകുലൻ മുഖ്യാതിഥിയായി .സ്കൂൾ മാനേജർ റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത്, ഹെഡ്മിസ്ട്രസ് ബ്രീസി പൗലോസ്, വാർഡ് കൗൺസിലർ ജിജി ജോജിമോൻ, സ്മിത ബൈജു, ബിച്ചു കുര്യൻ തോമസ്, ജെനു മാത്യു എന്നിവർ സംബന്ധിച്ചു.
ചിത്രം : പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ. ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
