Back To Top

April 11, 2026

അക്ഷരമുറ്റത്തെ ‘അപൂർവ്വ’ സഹോദരങ്ങൾ; ലോക റെക്കോർഡിന്റെ നെറുകയിൽ ABCED-യും ABDEC-യും! (അബ്സിദ്, അബ്ദിക് )

 

 

പിറവം : ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്ന പ്രായത്തിൽ തന്നെ, ആ അക്ഷരങ്ങൾ കൊണ്ട് ദേശീയ ശ്രദ്ധ നേടുന്ന അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് മുളക്കുളത്തെ ഈ കൊച്ചു മിടുക്കർ.മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിനു സമീപം ‘മാളികപറമ്പിൽ ശിവദം’ വീട്ടിൽ ശ്യാംരാജ് – ഹരിത ദമ്പതികളുടെ മക്കളായ ABCED M.S (അബ്സിദ്), ABDEC M.S (അബ്ദിക്) എന്നിവരാണ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സി’ന്റെ തിളക്കത്തിൽ നിൽക്കുന്നത്.

പേരിലെ ‘മാസ്റ്റർമൈൻഡ്’ കൗതുകം വെറുമൊരു പേരല്ല, മറിച്ച് വർഷങ്ങൾക്ക് മുമ്പ് പിതാവ് ശ്യാംരാജ് തന്റെ കോളേജ് കാലഘട്ടത്തിൽ വിഭാവനം ചെയ്ത ഒരു ‘ലിംഗ്വിസ്റ്റിക് എക്സ്പിരിമെന്റിന്റെ’ വിജയമാണിത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അഞ്ചക്ഷരങ്ങളായ A, B, C, D, E എന്നിവയെ വ്യത്യസ്ത ക്രമത്തിൽ കോർത്തിണക്കിയാണ് ഈ പേരുകൾ രൂപപ്പെടുത്തിയത്. കേവലം കൗതുകത്തിന് അപ്പുറം, കൃത്യമായ പ്ലാനിംഗോടെ സർക്കാർ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയ ഈ പേരുകൾ യൂണിക്യു നെയിം കാറ്റഗറി എന്ന വിഭാഗത്തിലാണ് റെക്കോർഡിന് അർഹമായത്. അക്ഷരങ്ങളുടെ ക്രമീകരണത്തിലൂടെ അർത്ഥവത്തായതും എന്നാൽ ലോകത്ത് മറ്റെങ്ങും ഇല്ലാത്തതുമായ ഒരു വ്യക്തിത്വം തന്റെ മക്കൾക്ക് നൽകണമെന്ന ശ്യാംരാജിന്റെ ദീർഘവീക്ഷണമാണ് ഈ പുരസ്കാരത്തിന് പിന്നിൽ.

അക്ഷരങ്ങളിലെ വിസ്മയം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ മെഡൽ, സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, ഐ.ബി.ആർ. അച്ചീവർ ബാഡ്ജ് എന്നിവ ഈ കൊച്ചു പ്രതിഭകൾ ഏറ്റുവാങ്ങി കഴിഞ്ഞു. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആറു വയസ്സുകാരനായ അബ്സിദ്. അതെ സ്കൂളിലെ തന്നെ എൽ.കെ.ജി വിദ്യാർത്ഥിയാണ് നാലു വയസ്സുകാരനായ അനുജൻ അബ്ദിക്.

പിതാവ് ശ്യാംരാജ് ആഭ്യന്തര വകുപ്പിന് കീഴിൽ എറണാകുളം റൂറൽ ജില്ലയിലെ പിറവം പോലീസ് സ്റ്റേഷനിലെ സി പി ഓ ആയും മാതാവ് ഹരിത ശ്യാംരാജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പിറവം കുന്നുംപുറം ഹയർ സെക്കന്ററി സ്കൂളിലെ ക്ലർക്കുമാണ്.

 

ചിത്രം : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയ അബ്സെദ് (ABCED), അബ്ദെക് (ABDEC) എന്നിവർ മാതാപിതാക്കളായ ശ്യാംരാജ്, ഹരിത എന്നിവരോടൊപ്പം.

 

Prev Post

അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

Next Post

ക്രൈസ്തവ സഭകളെ ആക്ഷേപിക്കുന്ന നടപടി പ്രതിക്ഷേധാർഹം. ഫ്രാൻസിസ് ജോർജ് എം.പി.

post-bars