പിറവത്തെ ദേവാലയങ്ങളില്‍ നടന്ന പൈതലൂട്ട് നേർച്ചയില് പങ്കെടുത്ത് അനുഗ്രഹം നേടാനായി ആയിരക്കണക്കിന് വിശ്വാസികളെത്തി.
പിറവം : പിറവത്തെ ദേവാലയങ്ങളില്‍ നടന്ന പൈതലൂട്ട് നേർച്ചയില് പങ്കെടുത്ത് അനുഗ്രഹം നേടാനായി ആയിരക്കണക്കിന് വിശ്വാസികളെത്തി.
ഉയിർപ്പ് പെരുന്നാളായ ഈസ്റ്റർ ദിനം പിറവത്തെ വിവിധ ദേവാലയങ്ങളില്‍ വിശ്വാസികള്‍ പൈതല്‍ ഊട്ടുനേർച്ചയോടെയാണ് ആഘോഷിച്ചത്. 12 കുട്ടികള്‍ക്ക് നെയ്യപ്പവും, പഴവും, ചോറും, മറ്റ് കറികളും തൂശനിലയില്‍ വിളമ്പി നല്കുന്ന ചടങ്ങാണ് ഇവിടെ നടക്കുന്നത്.
പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലും (പിറവം വലിയ പള്ളി) ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫെറോന പള്ളിയിലും( കൊച്ചു പള്ളി ) പിറവത്തെ വിശുദ്ധ രാജാക്കളുടെ നാമത്തിലുള്ള സെന്റ് മേരീസ് യാക്കോബായ കോണ്ഗ്രിഗേഷൻ ദേവാലയത്തിലും പാരമ്പര്യ ചടങ്ങുകളോടെ ആയിരങ്ങള്‍ പങ്കെടുത്ത പൈതല്‍ ഊട്ടുനേർച്ച നടത്തി.
അർധരാത്രി 12ഓടെ ഉയിർപ്പിന്റെ ശുശ്രൂക്ഷകള്‍ സമാപിച്ച ശേഷം ഭക്തിയുടെ നിറവില്‍ പൈതലൂട്ട് നേര്‍ച്ച ആരംഭിച്ചു. ഊട്ടുനേര്‍ച്ച രാവിലെ 11 വരെ നീണ്ടു. നേർച്ച നടത്താനെത്തിയവരും നേർച്ച ഇരിക്കാനെത്തിയവരുമായി ആയിരങ്ങള്‍ പള്ളി പരിസരത്ത് തിങ്ങി നിറഞ്ഞിരുന്നു.
