കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 600 രൂപയുടെ കുറവ് മാത്രമാണുള്ളത്. എങ്കിലും ആഭരണം വാങ്ങുമ്പോള്‍ വരുന്ന അധിക വിലയിലെ ഇടിവും കൂടി കണക്കാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും.ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ വ്യത്യസ്തമായ വിവരങ്ങള്‍ വരുന്നതിന് അനുസരിച്ചാണ് വിപണിയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നത്.ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4650 ഡോളറായിട്ടുണ്ട്. ഡോളര്‍ സൂചിക 100.08 ആയി നേരിയ മുന്നേറ്റം നടത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 93.04 ആയിട്ടുണ്ട്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ വ്യാപാരികള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 13735 രൂപയായി. പവന് 109880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11290 രൂപയും പവന് 90320 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8790 രൂപയും പവന് 70320 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5670 രൂപയും പവന് 45360 രൂപയുമാണ് നല്‍കേണ്ടത്. സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെ വലിയ ഇടിവുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വില കൂടുകയും ചെയ്തു. ഇന്ന് വില കുറഞ്ഞു.
ഏറ്റക്കുറച്ചില്‍ സംഭവിക്കാന്‍ പ്രധാന കാരണം പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ്. യുദ്ധം അവസാനിക്കുമെന്നും തുടരുമെന്നുമുള്ള രണ്ടുതരം റിപ്പോര്‍ട്ടുകള്‍ വരുന്നതിന് അനുസരിച്ച് വിപണിയില്‍ മാറ്റം സംഭവിക്കുകയാണ്. ഈ വേളയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ ചെയ്യേണ്ടത്, വില കുറയുന്ന വേളയില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ വേണം.
