Back To Top

April 6, 2026

പ്രചരണത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആവേശമായി അനൂപ് ജേക്കബിന്റെ പിറവം പര്യടനം            

 

പിറവം : അവസാന മണിക്കൂറുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ പിറവം മുനിസിപ്പൽ മേഖലയിലെ തിരഞ്ഞെടുപ്പ് പര്യടനം ആവേശമായി മാറി . കക്കാട് ജംഗ്ഷനിൽ മുൻ എം.എൽ.എ വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. 157 കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന പെരുവ–പിറവം–പെരുവംമുഴി റോഡ് നെടുമ്പാശേരിയിലേക്ക് നീട്ടുന്നതിനും പിറവം താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അനൂപ് ജേക്കബ് അറിയിച്ചു.

പിറവം താലൂക്ക് ആശുപത്രിയിൽ ഒ.പി ബ്ലോക്കും എക്സ്-റേ യൂണിറ്റും നവീകരിക്കാൻ 2.35 കോടി രൂപയും, ഒഫ്താൽമോളജി ഓപ്പറേഷൻ തിയേറ്ററും വാർഡും നിർമ്മിക്കാൻ 1 കോടി രൂപയും അനുവദിച്ചു. പിറവം ഫയർ സ്റ്റേഷനിലേക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളും ലഭ്യമാക്കി. പിറവം മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കിയ വിവിധങ്ങളായ പദ്ധതികൾ സ്ഥാനാർഥി വിശദീകരിച്ചു. സ്ഥാനാർത്ഥിക്കൊപ്പം യു.ഡി.എഫ്. നേതാക്കളായ കെ. ആർ ജയകുമാർ, എം.സി. സെബാസ്റ്റ്യൻ, കെ.ആർ. പ്രദീപ് കുമാർ, റീസ് പുത്തൻവീട്ടിൽ, ജോണി അരീക്കാട്ടിൽ,

വേണു മുളന്തുരുത്തി, ആർ. ഹരി, അരുൺ കല്ലറക്കൽ, അന്നമ്മ ടോമി,

അബ്ദുൾ കരീം, സുനിൽ ഇടപ്പലക്കാട്ട്, രാജു പാണാലിക്കൻ,തമ്പി ഇലവുംപറമ്പിൽ, തോമസ് മല്ലിപ്പുറം, തോമസ് തേക്കുംമോട്ടിൽ, ടോമി ചിറപ്പുറം എന്നിവർ പങ്കെടുത്തു.തിരുവാങ്കുളം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് പിറവത്ത് സംയുക്തമായി ചേർന്നു നടത്തുന്ന വനിതാസ്‌ക്വാഡുകൾ യു.ഡി.എഫിൻ്റെ കുടുംബക്ഷേമ പദ്ധതിയായ ഇന്ദിരാഗ്യാരണ്ടിയെക്കുറിച്ച് വ്യാപാരസ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചു ജനസമ്പർക്ക പരിപാടി നടത്തി . കൂത്താകൂളത്തുനിന്നാരംഭിച്ച് പിറവത്ത് സമാപിച്ച ബൈക്ക് റാലി കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജെയ്സൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

 

ചിത്രം : പിറവം മുനിസിപ്പാലിറ്റിയിലെ പര്യടനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് വീട്ടമ്മയോട് വോട്ടഭ്യർത്ഥിക്കുന്നു .

 

Prev Post

പിറവം മണ്ഡലം യു.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി

Next Post

ഒ.വി.ബി.എസ് ക്ലാസ്സുകൾ ആരംഭിച്ചു

post-bars