Back To Top

April 3, 2026

നാട്ടുകാരുടെ സ്നേഹം സ്വീകരിച്ചു പാമ്പാക്കുടയിൽ അനൂപ് ജേക്കബ്

 

പിറവം : പാമ്പാക്കുട പഞ്ചായത്തിലെ നാട്ടുകാരെയുടെയും , പ്രവർത്തകരെയുടെയും സ്നേഹ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് പര്യടനം നടത്തി.

എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും ആസ്തിവികസന ഫണ്ടും ഉപയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ടാണ് അനൂപ് ജേക്കബ് വോട്ടർമാരെ സമീപിച്ചത്.പാമ്പാക്കുട ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് 62 ലക്ഷം രൂപയും, ഓണക്കൂർ സൗത്ത് ഗവൺമെന്റ് യു.പി സ്കൂളിന് 70 ലക്ഷം രൂപയും അനുവദിച്ചു. മേന്മുറി എൽ.പി സ്കൂളിന് 17.80 ലക്ഷം രൂപ ചെലവിൽ സ്കൂൾ ബസ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 44 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു. കൂടാതെ വിവിധ റോഡ് വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിച്ചു.

മിൽമയ്ക്ക് പുതിയ ഹാൾ നിർമ്മിക്കാൻ 10 ലക്ഷം രൂപയും, അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യന്താനം നഗരത്തിൽ ഒരു കോടി രൂപ അനുവദിച്ചതും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് പര്യടനം ഡി.സി.സി സെക്രട്ടറി റീസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. തോമസ് തടത്തിൽ അധ്യക്ഷത വഹിച്ചു. കെ.ആർ ജയകുമാർ, വിൽസൺ. കെ. ജോൺ, ജോണി അരീക്കാട്ടിൽ, കെ. ആർ പ്രദീപ് കുമാർ, പി. സി ജോസ്, സുനിൽ ഇടപ്പലക്കാട്, ബിന്നി സ്കറിയ,രാജു പാണാലിക്കൽ, ഷീല ബാബു, ജോയ് മുളക്കുളം, എം. എ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് പാമ്പാക്കുടയിൽ വോട്ടഭ്യർത്ഥിക്കുന്നു.

 

Prev Post

റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം

Next Post

ചെറുകിട സംരംഭകരെയും തൊഴിലാളികളെയും നേരിൽ കണ്ട് സാബു കെ ജേക്കബ്

post-bars