ചെറുകിട സംരംഭകരെയും തൊഴിലാളികളെയും നേരിൽ കണ്ട് സാബു കെ ജേക്കബ്
പിറവം : മണ്ഡഡലത്തിലെ ചെറുകിട, ഇടത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഭക്ഷ്യ സംസ്കരണമുൾപ്പെടെ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നുംഎൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബ് . മുളന്തുരുത്തി പിറവം മേഖലയിലെ ചെറുകിട സംരംഭകരേയും തൊഴിലാളികളേയുമാണ് വ്യാഴാഴ്ച സാബു കെ ജേക്കബ് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചത്. സർക്കാരിൻ്റെ പുതിയ വ്യവസായ നയം ഏറെ പ്രയോജനകരമായെന്നും, ഈ നയവും സർക്കാരും തുടർന്നാൽ വ്യവസായ മേഖല കരുത്താർജിക്കുമെന്നും സംരംഭകർ പറയുന്നു.
വെള്ളൂർ എച്ച്പിസി ,ഇടയാർ എംപിഐ, തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി വലിയ പദ്ധതികൾ നടപ്പാക്കുമെന്നും, എം എൽ എ യുടെ കെടുകാര്യസ്ഥത മൂലം മുടങ്ങിയ മുത്തോലപുരം പഴം പച്ചക്കറി സംസ്കരണ കേന്ദ്രം പ്രവർത്തനമാരംഭിക്കും. എംഎൽഎ നഷ്ടപ്പെടുത്തിയ ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിനു പകരം പുതിയ പദ്ധതി ആവിഷ്കകരിക്കുമെന്നും സാബു കെ ജേക്കബ് പറഞ്ഞു. സ്വകാര്യ സന്ദർശനങ്ങൾക്കൊപ്പം രാമമംഗലം കിഴുമുറി പള്ളികളിലും കയറി വിശ്വാസികളെ നേരിൽ കണ്ടു.
ചിത്രം : പിറവം , മുളന്തുരുത്തി മേഖലകളിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളെ നേരിൽ കണ്ട് എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബ് വോട്ടഭ്യർത്ഥിക്കുന്നു.
