ഓശാന ഞായർ ആശംസകളുമായി എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ ജേക്കബ്
പിറവം : ഓശാന ഞായറാഴ്ച പള്ളികൾ സന്ദർശിച്ച് വിശ്വാസികൾക്ക് പ്രാർത്ഥനാശംസകൾ നേർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബ്.പിറവം ഇടപ്പിള്ളിച്ചിറ സി.എസ്.ഐ. പള്ളിയിലാണ് ആദ്യ സന്ദർശനം നടത്തിയത്. കൈ കൊടുത്തും ഓശാനപ്പെരുന്നാൾ ആശംസകൾ നേർന്നും വിശ്വാസികൾ ഹൃദ്യമായ സ്വീകരണം നൽകി.
ആക്കുന്നം സെൻ്റ് ജോർജ് യാക്കോബായ പള്ളി, മുത്തോലപുരം കത്തോലിക്കാ പള്ളിയുൾപ്പെടെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് ഓശാന പെരുന്നാൾ ആശംസകൾ അറിയിച്ച് പര്യടനം നടത്തി. മുത്തോലപുരം മരിയ സദനും, പൊൻകുറ്റി മരിയാലയവും സന്ദശിർച്ചു.
വൈകിട്ട് 7.30 മുതൽ ദൃശ്യ ടിവി ഒരുക്കിയ സ്ഥാനാർത്ഥി സംഗമത്തിലും സാബു കെ ജേക്കബ് പങ്കെടുത്തു. തിങ്കൾ രാവിലെ എട്ടു മുതൽ
രാമമംഗലം ശിവലിയിൽ നിന്നും പൊതു പര്യടനം ആരംഭിക്കും.
ഉച്ചക്ക് -2.30 മുതൽ നെച്ചൂർ കടവിൽ നിന്നാണ് മണീട് പഞ്ചായത്തിലെ പര്യടനമാരംഭിക്കുക
ചിത്രം : ഓശാന പെരുന്നാളിൽ ആരക്കുന്നം പള്ളിയിൽ സാബു കെ ജേക്കബ് വിശ്വാസികളെ കാണുന്നു
.
