സാബു. കെ ജേക്കബിന് ആവേശകരമായ സ്വീകരണം നൽകി കാർഷിക ഗ്രാമങ്ങളായ പാമ്പാക്കുടയും, തിരുമാറാടിയും
പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു. കെ ജേക്കബിന് ആവേശകരമായ സ്വീകരണം നൽകി കാർഷിക ഗ്രാമങ്ങളായ പാമ്പാക്കുടയും, തിരുമാറാടിയും.പാമ്പാക്കുട പഞ്ചായത്തിലെ പെരിയപ്പുറത്തു നിന്നാണ് പര്യടനം തുടങ്ങിയത്.കക്കയത്തും തൊടുവാക്കുഴിയിലും തൊഴിലാളികളുടെ നിറസാന്നിധ്യമുണ്ടായി. ജപ്തിയിൽ കിടക്കുന്ന തൊടുവാക്കുഴി തിരുക്കൊച്ചി കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ അവസ്ഥയും ഇവിടെ ചർച്ചയായി.
കാക്കൂർ പാലച്ചുവട്ടിൽ നിന്നാണ് തിരുമാറാടി പഞ്ചായത്തിലെ പര്യടനം തുടങ്ങിയത്. കള്ളാട്ടുകുഴി, അമ്പലപ്പടി, കാക്കൂർ,സെൻ്റ് ജോസഫ് കവല,കിഴുകുന്ന്, തിരുമാറാടി,അണ്ടിച്ചിറ, കല്പക, പുന്നംകോട്, വാളിയാപ്പാടം ഒലിയപ്പുറം തുടങ്ങിയ 21 സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തമുണ്ടായി. അവസാന സ്വീകരണ കേന്ദ്രമായ മണ്ണത്തൂരിലെ പര്യടനം പ്രചരണ റാലിയായി മാറി.കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ടോമി കെ തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. എം എൻ കേശവൻ അധ്യക്ഷനായി മണ്ഡലം സെക്രട്ടറി പി.ബി രതീഷ് ,എം ജെ ജേക്കബ്, കെ എൻ സുഗതൻ, എം എം ജോർജ്, കെ എൻ ഗോപി, കെ പി സലിം, വിമൽ ചന്ദ്രൻ,അനിൽ ചെറിയാൻ, സോജൻ ജോർജ്, എസ് കൃഷ്ണദാസ്, ബീന ബാബുരാജ് ,ജിൻസൺ വി പോൾ, സുരേഷ് ചന്ദേലി,അജേഷ് മനോഹർ, രാജു തെക്കൻ, പി ജി പ്രശാന്ത്, ബേസിൽ സണ്ണി, കെ പി രതീശൻ, എം കെ ശശി,സിനു എം ജോർജ്,തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബ് പാമ്പാക്കുട പഞ്ചായത്തിലെ പര്യടനത്തിൽ
