എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു
പിറവം: പിറവം നിയോജകമണ്ഡലം ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം മൂവാറ്റുപുഴയിലെ മിനി സിവില്‍സ്റ്റേഷനില്‍ എത്തി തഹസീല്‍ദാറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറുമായ അജിത്കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് നാമനിര്‍ദ്ദേശ പത്രികയാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്‍.ഡി.എ നിയോജക മണ്ഡലം ഇന്‍ ചാര്‍ജ് ഇ.ടി നടരാജന്‍, ചെയര്‍മാന്‍ എം. എന്‍ മധു, മണ്ഡലം പ്രസിഡന്റ് മാരായ ടി.കെ പ്രശാന്ത്, അരുണ്‍ മാമലശ്ശേരി, വി.എസ് സത്യന്‍, സിജു ഗോപാലകൃഷ്ണന്‍, സുരേഷ്, എം. എ വാസു, ശശികുമാര്‍ ഇലഞ്ഞി, ഉണ്ണി വല്ലയില്‍, ട്വന്റി20 പാര്‍ട്ടി ഭാരവാഹികളായ ജിതിന്‍ കെ. രാജന്‍ പി. വൈ എബ്രഹാം, തോമസ് വര്‍ഗീസ് എന്നിവരും സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു. പിറവം നിയോജക മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം സ്ഥാനാര്‍ഥി ജിബി അബ്രാഹം പറഞ്ഞു. വോട്ട് തേടിയെത്തുമ്പോള്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രം : പിറവം നിയോജകമണ്ഡലം ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം മൂവാറ്റുപുഴ തഹസീല്‍ദാറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറുമായ അജിത്കുമാര്‍ മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു
