Back To Top

March 21, 2026

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു  

 

 

പിറവം : പ്രവർത്തകരുടെ സ്നേഹാഭിവാദ്യങ്ങളുടെ നിറവിൽ പിറവം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മൂവാറ്റുപുഴ തഹസീൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

സംസ്ഥാനത്ത് മറ്റു പ്രദേശങ്ങളിലെന്ന പോലെ പിറവത്തും യു.ഡി.എഫിന് അനുകൂലമായ തരംഗം പ്രകടമാണെന്നും, പ്രവർത്തകർ പകരുന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു.സ്ഥാനാർത്ഥിക്കൊപ്പം അഡ്വ. ജെയ്‌സൺ ജോസഫ്, ഐ.കെ രാജു, കെ. ആർ ജയകുമാർ, ആശ സനൽ, ആർ. ഹരി, പി.സി ജോസ്, രാജുപാണാലിക്കൽ, ജോണി അരീക്കാട്ടിൽ, സുനിൽ എടപ്പലക്കാട്ട്, എം.എം ബഷീർ, കെ.ആർ പ്രദീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ -പഞ്ചായത്ത് അംഗങ്ങൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പത്രിക സമർപ്പണത്തിന് ഉണ്ടായിരുന്നു.

 

ചിത്രം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് മൂവാറ്റുപുഴ തഹസീൽദാർ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

 

Prev Post

വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചു എൻ.ഡി.എ. സ്ഥാനാർഥി പിറവത്ത്‌  

Next Post

എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു  

post-bars