പിറവത്ത് യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ്
പിറവം : പിറവത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി അഡ്വ. അനൂപ് ജേക്കബ് 4 -മത് തവണയും മത്സര രംഗത്ത് . തുടർച്ചയായി 3 ടേം പിറവം എം.എൽ.എ. . പിതാവ് ടി.എം. ജേക്കബിൻ്റെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. 2011-2016 യു.ഡി. എഫ് മന്ത്രിസഭയിൽ ഭക്ഷ്യ- റജിസ്ട്രേഷൻ മന്ത്രി. തിരുമാറാടി വാളിയപ്പാടം താണികുന്നേൽ ടി.എം.ജേക്കബിൻ്റെയും ഡെയിസി ജേക്കബിൻ്റെയും മകനാണ്. . കെ.എസ്.സി.യിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന അധ്യക്ഷനായിരുന്നു. നിലവിൽ കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിലീഡ റാണ്. 2016-ലും 2021 ലും പിറവത്ത് നിന്ന് മത്സരിച്ചു വിജയിച്ചു. തിരുവനന്തപുരം മാർ ഇവാനിയോ സ് കോളജ് യൂണിയൻ എഡിറ്ററായിരിക്കെ മലയാള മനോരമയുടെ മികച്ച എഡിറ്റർക്കു ള്ള പുരസ്ക്‌കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: തിരുവനന്തപുരം കൈപ്പിള്ളിൽ അനില (മുൻ അസി. പ്രഫ. ബി.പി.സി. കോളജ്, പിറവം). രണ്ട് മക്കൾ: മകൻ റ്റി.എം.ജേക്കബ്, മകൾ ലിറ അനുപ് .
ചിത്രം : അഡ്വ. അനൂപ് ജേക്കബ്
