എൻ .ഡി.എ. സായാഹ്ന ധർണ നടത്തി
പിറവം : പിറവത്ത് വികസനം മുരടിപ്പിച്ച അനൂപ് ജേക്കബ് എംഎൽഎയുടെ ദുർഭരണത്തിനെതിരെ എൻഡിഎയുടെ നേതൃത്വത്തിൽ പിറവത്ത് സായാഹ്ന ധർണ നടത്തി .മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റിന്റെ പി.സി വിനോദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബിജെപി സംസ്ഥാന സമിതി അംഗം എം എൻ മധു ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം ട്വന്റി ട്വന്റി മണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം നടത്തി. ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി ഈ. റ്റി നടരാജൻ . ബിജെപി ജില്ലാ ഉപാധ്യക്ഷൻ വിഎസ് സത്യൻ മണ്ഡലം പ്രസിഡന്റ് അരുൺ മാമലശ്ശേരി, എം എ വാസു . ശശി ഇലഞ്ഞി, രാജേഷ് മരങ്ങോലി ഉണ്ണി വലയിൽ , രാജൻ ടി ആർ തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : പിറവത്ത് വികസനം മുരടിപ്പിച്ച അനൂപ് ജേക്കബ് എംഎൽഎയുടെ ഭരണത്തിനെതിരെ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ബിജെപി സംസ്ഥാന സമിതി അംഗം എം എൻ മധു ഉദ്ഘാടനം ചെയ്യുന്നു.
