പെൻഷനേഴ്സ് ജീവിത സമര യാത്രക്ക് പിറവത്ത് സ്വീകരണം നൽകി
പിറവം : എൽ.ഡി.എഫ് സർക്കാരിന്റെ അവകാശ നിഷേധത്തിനും ജനദ്രോഹ നടപടികൾക്കുമെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ കെ വി മുരളി നയിച്ച ജീവിത സമര യാത്രക്ക് പിറവത്ത് സ്വീകരണം നൽകി. സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി .ജെ ജോസഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.ആർ പ്രദീപ് കുമാർ, നേതാക്കളായ കെ ആർ ജയകുമാർ, പി സി ജോസ്, ആർ.ഹരി, ജോർജ് പി എബ്രഹാം , തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, ജില്ലാ നിയോജകമണ്ഡലം , മണ്ഡലം ഭാരവാഹികൾ, മുനിസിപ്പൽ കൗൺസിലർമാർ വിവിധ സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ കെ വി മുരളി നയിച്ച ജീവിത സമര യാത്ര സ്വീകരണ സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
