Back To Top

March 4, 2026

മണീടിലെ അനധികൃത മണ്ണെടുപ്പ് തടയാൻ കർശന നടപടിയുമായി പഞ്ചായത്ത്‌ ഭരണ സമിതിയും സർവ്വ കക്ഷിയോഗവും

 

പിറവം : മണീട് പഞ്ചായത്ത്‌ പ്രദേശങ്ങളിൽ വിവിധ വാർഡുകളിൽ നിന്ന് മണ്ണ് മാഫിയ സംഘം അനധികൃതമായി മണ്ണെടുത്തു പഞ്ചായത്തിന് പുറത്തേക്കുകടത്തിക്കൊണ്ട് പോകുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ ഭരണസമിതി . ഈ വിഷയത്തിൽ കൂടിയ സർവ്വ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും നേതാക്കൾ ശക്തമായ നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു. മണ്ണെടുക്കുവാൻ അനുവാദം കൊടുക്കുന്ന സ്ഥലം ഉടമകൾക്കും, വാഹന ഉടമകൾക്കും, എതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും സർവ്വ കക്ഷി യോഗം പഞ്ചായത്ത്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനുവാദം ഇല്ലാതെ മണ്ണെടുത്തിട്ടുള്ള മുഴുവൻ സ്ഥലങ്ങളും പരിശോധിക്കുവാനും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുവാനും ഉള്ള തീരുമാനം വേഗത്തിൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി ബിജു, വൈസ് പ്രസിഡന്റ്‌ മോൻസി വർഗീസ് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എസ് ജോബ്, പ്രിയ സുമേഷ്, മെമ്പർമാരായ ശ്രീക്കുട്ടി ജിത്തു, എ ഡി ഗോപി, പി ഐ ഏലിയാസ്, സലിനകുമാരി, മഞ്ചു വർഗീസ്, സന്തോഷ്‌ പ്രകാശ്, എബി ടി വി, വിജി ഏലിയാസ്, ബ്ലോക്ക്‌ മെമ്പർ മഞ്ചു മാത്യു,മുൻ പ്രസിഡന്റ്‌ മാരായ വി.ജെ ജോസഫ്, പോൾ വർഗീസ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ബിജു സൈമൺ, പോൾ തോമസ്, റോയി വെട്ടിക്കുഴി,മനോജ്‌, പൗലോസ് കുഴിപ്പിള്ളി, പ്രസാദ് കെ എസ്, ജിജോ വെട്ടിക്കൽ, ബേബി ടി വി, ബേബി തടത്തിൽ, പഞ്ചായത്ത്‌ സെക്രട്ടറി അനിമോൾ കെ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : മണീടിലെ അനധികൃത മണ്ണെടുപ്പ് തടയാൻ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ കൂടിയ സർവ്വ കക്ഷിയോഗം

 

Prev Post

മുളക്കുളം താന്നിമറ്റം-കുമ്മത റോഡ് യാഥാർഥ്യമായി

Next Post

കംപ്ലീറ്റ് എക്സിക്യൂഷന്‍ സ്‌കീം പരിഷ്‌കരിച്ച്‌ ഉത്തരവ് : മുന്നൂറിലധികം സ്വകാര്യ ബസ് പെര്‍മിറ്റുകള്‍:…

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>