Back To Top

March 4, 2026

കംപ്ലീറ്റ് എക്സിക്യൂഷന്‍ സ്‌കീം പരിഷ്‌കരിച്ച്‌ ഉത്തരവ് : മുന്നൂറിലധികം സ്വകാര്യ ബസ് പെര്‍മിറ്റുകള്‍: അനിശ്ചിതത്വം ഒഴിവായി

പിറവം : കംപ്ലീറ്റ് എക്സിക്യൂഷന് സ്കീം പരിഷ്കരിച്ചു സര്ക്കാര് നോട്ടിഫിക്കേഷന് പുറപ്പെടുവിച്ചതോടെ കോട്ടയത്തുനിന്നു മെഡിക്കല് കോളജ്, ഏറ്റുമാനൂര്, പാലാ, കടുത്തുരുത്തി, പിറവം, പെരുവ, എറണാകുളം, കുമരകം, ചേര്ത്തല, വൈക്കം, പരിപ്പ്, പുത്തന്തോട്, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സര്വീസ് നടത്തുന്ന 300ല്പ്പരം സ്വകാര്യ ബസ് പെര്മിറ്റുകളുടെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വം ഒഴിവായി.

സര്ക്കാര് ഉത്തരവ് പ്രകാരമാണ് കോട്ടയം-നീണ്ടൂര് കംപ്ലീറ്റ് എക്സിക്യൂഷന് സ്കീം നിലവില് വന്നത്. സ്കീം ഓവര്ലാപ് ചെയ്യുന്ന സ്വകാര്യബസ് പെര്മിറ്റുകള് പുതുക്കി നല്കരുതെന്ന കെഎസ്‌ആര്ടിസിയുടെ നിവേദനം പരിഗണിച്ച്‌ 2020 മുതല് സ്വകാര്യബസ് പെര്മിറ്റുകള് പുതുക്കി നല്കാതിരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല് കോളജ്, കുട്ടികളുടെ ആശുപത്രി കൂടാതെ നഴ്സിംഗ് കോളജ്, വിവിധ സര്ക്കാര്, അര്ധസര്ക്കാര് നഴ്സിംഗ്, പാരാമെഡിക്കല് സ്ഥാപനങ്ങള്, കോളജുകള്, സ്കൂളുകള്, ആരാധനാലയങ്ങള്, ഗവണ്മെന്റ് ഡെന്റല് കോളജ്, എംജി യൂണിവേഴ്സിറ്റി മറ്റു വിവിധ സ്ഥാപനങ്ങള് തുടങ്ങിയ സ്ഥലങ്ങളിലേക്കു പൊതുജനങ്ങളുടെ യാത്രാസൗകര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടായത്.

 

പുതിയ നോട്ടിഫിക്കേഷനിലൂടെ കോട്ടയം-നീണ്ടൂര് സ്കീം പരിഷ്കരിച്ച്‌ കോട്ടയം-കുമരകം-തണ്ണീര്മുക്കം-ചേര്ത്തല, കോട്ടയം-കുടമാളൂര്-മെഡിക്കല്കോളജ്-എംജി യൂണിവേഴ്സിറ്റി-നീണ്ടൂര്-കല്ലറ-വൈക്കം എന്നിങ്ങനെയാണ് പുതിയ സ്കീം നിലവില് വന്നിരിക്കുന്നത്. സ്കീം പ്രകാരം 2024 ഡിസംബര് 31 വരെ നിലവിലുള്ള സ്വകാര്യ പെര്മിറ്റുകള് പുതുക്കി നല്കാന് സ്കീമില് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ നീണ്ടൂര് സ്കീം ഓവര്ലാപ് ചെയ്തിരുന്ന 300ല്പരം സ്വകാര്യ ബസ് ഉടമകളുടെയും ഈ ബസുകളില് ജോലി ചെയ്യുന്ന തൊഴിലാളികളുടെയും 1500ലധികം തൊഴില് സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിനു യാത്രക്കാരുടെ യാത്രാസൗകര്യവും ഉറപ്പായിരിക്കുന്നു.

 

നീണ്ടൂര് സ്കീം പരിഷ്കരിച്ച്‌ നിലവിലുള്ള സ്വകാര്യബസുകളെ സംരക്ഷിക്കത്തവിധത്തില് പുതിയ സ്കീം യാഥാര്ഥ്യമാക്കാന് നേതൃത്വം നല്കിയ ഏറ്റുമാനൂര് എംഎല്എ കൂടിയായ മന്ത്രി വി.എന്. വാസവന്, ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്, മുന് മന്ത്രി ആന്റണി രാജു എന്നിവരെ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജാക്സണ് ജോസഫ്, ജനറല് സെക്രട്ടറി കെ.എസ്. സുരേഷ് എന്നിവര് അഭിനന്ദിച്ചു.

Prev Post

മണീടിലെ അനധികൃത മണ്ണെടുപ്പ് തടയാൻ കർശന നടപടിയുമായി പഞ്ചായത്ത്‌ ഭരണ സമിതിയും സർവ്വ…

Next Post

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു.

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>