ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും
പിറവം : നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വപഠനോത്സവവും
സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ടോമി അധ്യക്ഷത വഹിച്ചു .
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ,
ജെയ്സൺ പുളിയ്ക്കൽ , അഡ്വ ഷിബു തോമസ് ,കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, ശിവഗിരി എം.കെ, രമ വിജയൻ, ജെസ്സി തോമസ്, ജോൺ വാക്കാന, ലൂസി സണ്ണി, ഏലിയാമ്മ ജോമോൻ, അനുമോൾ, ജിജി ജോജി, സിജി സുകുമാരൻ, നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ, ബിജോയ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : പിറവം നഗരസഭയിൽ നടത്തിയ ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിക്കുന്നു.
