കാർഷിക , സാമൂഹ്യ സുരക്ഷാ, വിദ്യാഭ്യാസ മേഖലകൾക്ക് ,ഊന്നൽ നൽകി മണീട് ബജറ്റ്
പിറവം : മണീട് ഗ്രാമപഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൻസി വർഗീസ് അവതരിപ്പിച്ചു
സർക്കാരിൽ നിന്നും ലഭിച്ചപദ്ധതി വിഹിതവും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനവും പഞ്ചായത്തിൻറെ തനത് ഫണ്ടും സംയോജിപ്പിച്ചു കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് . 24 ,4324950 (24 കോടി 43 ലക്ഷത്തി ഇരുപത്തിനാലായിരത്തി തൊള്ളായിരത്തി അമ്പത് രൂപ വരവും ) 241864650 (24 കോടി 18 ലക്ഷത്തി അറുപത്തിനാലായിരത്തി അറുന്നൂറ്റി അൻപതു രൂപ) ചെലവും 2460 300 ( 24 ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ് രൂപ ) നീക്കിയിരിപ്പും വരും . കാർഷിക മേഖലയ്ക്കും, സാമൂഹ്യ സുരക്ഷാ മേഖലയ്ക്കും, വിദ്യാഭ്യാസമേഖലയ്ക്കും, ദാരിദ്രനിർമ്മാജനത്തിനും,ഊന്നൽ നൽകി സിഎസ്ആർ ഫണ്ട്, കേന്ദ്ര-സംസ്ഥാന ജില്ലാ ബ്ലോക്ക് ഫണ്ട് ഉൾക്കൊള്ളിച്ചു കുടിവെള്ളം, സ്റ്റേഡിയം, ശ്മശാനം തുടങ്ങി സമഗ്ര മേഖലകളേയും തൊട്ട് തലോടി മണീടിനെ മികച്ച പഞ്ചായത്തായി നിലനിർത്താനുള്ള ബജറ്റാണ് അവതരിപ്പിച്ചത് . പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ജോബ് പി.എസ് , പ്രിയ സുമേഷ്,അയന വി . ജോയി, പഞ്ചായത്ത് മെമ്പർമാർ,
സെക്രട്ടറി അനുമോൾ , മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : മണീട് ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മോൻസി വർഗീസ് അവതരിപ്പിക്കുന്നു.
