പുതുയുഗ യാത്രക്ക് മുളന്തുരുത്തിയിൽ ഉജ്ജല സ്വീകരണം നൽകി
പിറവം : കമിഴ്ന്നു വീണാൽ കാൽപണവുമായി പൊങ്ങുന്ന കൊള്ള ക്കാരുടെ സർക്കാരാണു കേരളം ഭരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതുയുഗയത്രയ്ക്കു പിറവം നിയോജകമ ണ്ഡലത്തിലെ മുളന്തുരുത്തിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം ഭരണമാറ്റത്തിനല്ല കേരളത്തിന്റെ മാറ്റത്തിനാണു യു ഡിഎഫ് വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ മുന്നിൽ നിന്നു വാദ്യ ഘോഷങ്ങളോടെ, മുത്തുക്കുട, കാവടി തുടങ്ങിയവയുടെ അക മ്പടിയോടെയാണു പ്രവർത്തകർ യാത്രയെ സ്വീകരിച്ചു സമ്മേളന വേദിയായ കരവട്ടേക്കുരിശിലേ ക്ക് ആനയിച്ചത്.
സ്വീകരണ സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം എൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, അൻവർ സാദത്ത് എംഎൽഎ. കെപിസിസി വൈസ് പ്രസിഡൻ് മാരായ വി.പി.സജീന്ദ്രൻ, ജയ്സൺ ജോസഫ്, രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റു മാരായ മുഹമ്മദ് ഷിയാസ്, യൂ ത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, വി.ജെ.പൗലോസ്, ഡൊമിനിക് പ്രസന്റേഷൻ, ഐ.കെ.രാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ.ജയകു മാർ, ആർ.ഹരി, വേണു മുളന്തുരുത്തി, ആശ സനിൽ, കെ.ആർ.പ്ര ദീപ്കുമാർ, ലിജോ ചാക്കോച്ചൻ, ജെറിൻ ടി. ഏലിയാസ്, പി.സി. ജോസ്, വിൽസൻ കെ. ജോൺ, റീസ് പുത്തൻവീട്ടിൽ തുടങ്ങിയ വർ പ്രസംഗിച്ചു.
ചിത്രം : പുതുയുഗയത്രയ്ക്കു പിറവം നിയോജകമ ണ്ഡലത്തിലെ മുളന്തുരുത്തിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നു.
