Back To Top

February 22, 2026

പാമ്പാക്കുട പഞ്ചായത്ത്‌ വികസന സെമിനാർ നടത്തി

 

 

പിറവം : പാമ്പാക്കുട ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീല ബാബു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്യാമള പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശിഷ് എം ജോൺ , ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജിജോ കെ മാണി, ജേക്കബ് ഫിലിപ്പ്, കുഞ്ഞുമോൻ ഫിലിപ്പ്, മിനി ജേക്കബ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ജോമോൾ ജോയി, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേർസൺ അൻസു പൗലോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജി രഞ്ജിത്, തുടങ്ങിയവർ സംസാരിച്ചു. ഗ്രാമഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പെൻഷനേഴ്‌സ് പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം

Next Post

പുതുയുഗ യാത്രക്ക് മുളന്തുരുത്തിയിൽ ഉജ്ജല സ്വീകരണം നൽകി

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>