Back To Top

February 3, 2026

മഞ്ഞനിക്കരയിലേക്ക് കെ.എസ്.ആര്‍.ടി.സി സർവ്വീസ്   

 

 

പിറവം : മഞ്ഞനിക്കര തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം പിറവത്ത് നിന്ന് മഞ്ഞനിക്കരയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി-യുടെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സര്‍വ്വീസിന്റെ ഫ്ലാഗ്ഓഫ് പിറവം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വച്ച് അനൂപ് ജേക്കബ് എം.എല്‍.എ നിർവഹിച്ചു . പിറവത്ത് നിന്ന് രാവിലെ 08.50-ന് ആരംഭിച്ച് കടുത്തുരുത്തി – കോട്ടയം – ചെങ്ങനാശ്ശേരി – തിരുവല്ല – പത്തനംതിട്ട വഴി ഉച്ചക്ക് 12.00 മണിക്ക് മഞ്ഞനിക്കര എത്തിച്ചേരും. തിരിച്ച് 01.45 pm-ന് മഞ്ഞനിക്കരയില്‍ നിന്ന് പുറപ്പെടുന്ന ബസ് പിറവം ഡിപ്പോയില്‍ 05.30 എത്തിച്ചേരും. ഗതാഗത വകുപ്പ് മന്ത്രിക്ക് അനൂപ് ജേക്കബ് എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ഈ സർവ്വീസ് തീര്‍ത്ഥാടകര്‍ക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു.

 

Prev Post

യുവാക്കളിലെ കാൻസർ: ശക്തമായ ഇടപെടൽ അനിവാര്യം – കാതോലിക്ക ബാവ

Next Post

താല്പര്യപത്രം അറിയിപ്പ്

post-bars