Back To Top

December 26, 2025

പിറവം നഗരസഭ- ചെയർമാൻ കെ.ആർ. പ്രദീപ്‌കുമാർ , വൈസ് ചെയർ പേഴ്‌സൺ അന്നമ്മ ഡോമി ചുമതലയേറ്റു

 

പിറവം : പിറവം നഗരസഭയുടെ ചെയർമാനായി കെ.ആർ.പ്രദീപ് കുമാറും, വൈസ് ചെയർ പേഴ്സണായി അന്നമ്മ ടോമിയും ചുമതലയേറ്റു . രാവിലെ മൈനർ ഇറിഗേഷൻ എക്സി. എഞ്ചിനീയർ ബി. അബ്ബാസ് വരണാധികാരിയായി നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ.ആർ.പ്രദീപ് കുമാറും, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മുൻ നഗരസഭ ചെയർ പേഴ്‌സൺ അഡ്വ. ജൂലി സാബുവും മത്സരിച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ പ്രദീപ് കുമാറിന് 21 വോട്ടും ,അഡ്വ. ജൂലി സാബുവിന് 5 വോട്ടും ലഭിച്ചു . രണ്ട് അംഗങ്ങളുള്ള എൻ.ഡി.എ. വോട്ടെടുപ്പിൽ പങ്കെടുത്തില്ല .തുടർന്ന് വരണാധികാരി കെ.ആർ.പ്രദീപ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു അധികാരമേറ്റു . ഉച്ചക്ക് നടന്ന വൈസ് പേഴ്‌സൺ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് അന്നമ്മ ഡോമിയും, എൽ.ഡി.എഫ്. ആതിര ഐ.ടി.യും മത്സരിച്ചു. അന്നമ്മ ടോമിക്ക് 21 വോട്ടും, ആതിരക്ക് 5 വോട്ടുകളും ലഭിച്ചു. തുടർന്ന് വൈസ് ചെയർ പേഴ്‌സൺ ആയി വിജയിച്ച അന്നമ്മ ടോമിക്ക് ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ്സ് ഡി.സി.സി സെക്രട്ടറിയായ പ്രദീപ് കുമാർ ആദ്യ വട്ടമാണ് നഗരസഭ അംഗമാകുന്നത്. അന്നമ്മ ഡോമി മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് , മുൻ നഗരസഭ വൈസ് ചെയർ പേഴ്‌സൺ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . 28 ഡിവിഷനുകളുള്ള പിറവം നഗരസഭയിൽ ഇടതുമുന്നണിയിൽ നിന്ന് 21 സീറ്റുകളിൽ വിജയിക്കാന് യു.ഡി.എഫ്. ഇത്തവണ അധികാരമേൽക്കുന്നത്‌.

 

ചിത്രം : പിറവം നഗരസഭ ചെയർമാൻ -കെ.ആർ. പ്രദീപ് കുമാർ, വൈസ് ചെയർ പേഴ്‌സൺ അന്നമ്മ ഡോമി .

 

ചിത്രം : പിറവം നഗരസഭ ചെയർമാൻ -കെ.ആർ. പ്രദീപ് കുമാർ, വൈസ് ചെയർ പേഴ്‌സൺ അന്നമ്മ ഡോമി എന്നിവർ ചുമതലയേറ്റ ശേഷം .

 

 

Prev Post

തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

Next Post

പിറവം ചെറുപുഷ്പ്പം പള്ളിയിൽ പെരുന്നാൾ കൊടി കയറി

post-bars