പിറവത്ത് മൂന്നാം വട്ടവും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ജിൻസി രാജു
പിറവം : നഗരസഭയിൽ മൂന്നാം തവണയും മത്സരിച്ചപ്പോൾ വീണ്ടും നഗരസഭയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷ്ത്തിൽ വിജയം വരിച്ചു കോൺഗ്രസ്സ് സ്ഥാനാർഥി ജിൻസി രാജു. മത്സരിച്ച കഴിഞ്ഞ രണ്ടു തവണയും മികച്ച ഭൂരിപക്ഷം നേടിയ ജിൻസി ഇക്കുറി പോൾ ചെയ്ത 686 വോട്ടിൽ 565 വോട്ടു നേടി 444 വോട്ടു ഭൂരിപക്ഷം നേടി . കോൺഗ്രസ്സിലെ അരുൺ കല്ലറക്കൽ 329 വോട്ടും , കേരള കോൺഗ്രസ്സിലെ ജിജി ജോജി 270 വോട്ടും ഭൂരിപക്ഷം കരസ്ഥമാക്കി. കോൺഗ്രസ്സിലെ എം.കെ. ശിവഗിരി, ജെയ്‌സൺ പുളിക്കൽ എന്നിവർ വെറും 6 വോട്ടുകൾക്കാണ് വിജയം നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിലൊതുങ്ങിയ യു.ഡി.എഫ്. ഇക്കുറി 21 സീറ്റുകളിൽ വിജയിച്ചു ഭരണം പിടിച്ചെടുത്തു.
