മണീടിൽ 14 -ൽ 12 സീറ്റും നേടി യു.ഡി.എഫിന് ഉജ്ജല വിജയം
പിറവം : മണീട് ഗ്രാമ പഞ്ചായത്തിലെ 14 സീറ്റിൽ 12 സീറ്റും വിജയിച്ചു വീണ്ടും ഭരണം നേടി കോൺഗ്രസ്സ്. പഞ്ചായത്തിലെ 5 , 7 ഒഴികെയുള്ള മുഴുവൻ സീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്. ആരോഗ്യ മേഖലയിലും , കാർഷിക മേഖലയിലും കഴിഞ്ഞ ഭരണസമിതി മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന തലത്തിൽ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിരുന്നു.
