Back To Top

December 13, 2025

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ അക്കാഡമിക്ക് കൂത്താട്ടുകുളത്ത് തുടക്കമായി

കൂത്താട്ടുകുളം : അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ അക്കാഡമിക്ക് കൂത്താട്ടുകുളത്ത് തുടക്കമായി. സന്തോഷ് ട്രോഫി കെഎസ്‌ഇബി താരവും ഇടുക്കി ജില്ലാ ഫുട്ബാള്‍ ടീം പരിശീലകനുമായ നെറ്റൊ ബെന്നി, എസി മിലൻ അക്കാഡമി കോച്ചും കെഎസ്‌ഇബി താരവുമായ എം.എ.ഫെബിനും ചേർന്നാണ് ഫ്യൂഗോ എന്ന പേരില്‍ കൂത്താട്ടുകുളത്ത് ഫുട്ബാള്‍ പരിശീലന കേന്ദ്രം രൂപീകരിച്ചത്.

 

സന്തോഷ് ട്രോഫി ജേതാവും സൂപ്പർ ലീഗ് കേരള ടീം – ഫോഴ്സാ കൊച്ചിയുടെ കോച്ചുമായ സനൂഷ് രാജ് അക്കാഡമി അഡ്വൈസറാണ്. കൂത്താട്ടുകുളം എച്ച്‌എസ്‌എസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് രാമമംഗലം എസ്‌ഐയും ബാള്‍ബാഡ്മിന്റണ്‍ ദേശീയതാരവുമായ സിബി അച്യുതൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫ്യൂഗോ അക്കാഡമിയുടെ ജേഴ്സി പ്രകാശനം ചെയ്തുഫുട്ബോള്‍ താരം ബെന്നി മാത്യു, കൗണ്‍സിലർ പി.സി. ഭാസ്കരൻ, എച്ച്‌എസ്‌എസ് മാനേജർ എസ്. അഭിജിത്ത് എന്നിവർ പങ്കെടുത്തു. സംസ്ഥാന ആർച്ചറിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ദില്‍ഷ രാജേഷ്, ജില്ലാതല ജാവലിൻ ത്രോയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ കെ.ബി. ദേവാനന്ദ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. 4 മുതല്‍ 17 വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പരിശീലനം നല്‍കും..

Prev Post

മുളന്തുരുത്തിയിൽ വീണ്ടും മണ്ണ് ഖനനം തുടങ്ങി നിയന്ത്രണമില്ലാതെ ടിപ്പർ ലോറികൾ

Next Post

പിറവം നഗരസഭ തൂത്ത്‌ വാരി യു.ഡി.എഫ്. – കരുത്തന്മാർ നിലംപതിച്ചു എൽ.ഡി.എഫ് –…

post-bars