Back To Top

December 13, 2025

പിറവം നഗരസഭ തൂത്ത്‌ വാരി യു.ഡി.എഫ്. – കരുത്തന്മാർ നിലംപതിച്ചു എൽ.ഡി.എഫ് – സാന്നിധ്യമറിയിച്ചു ബി.ജെ.പി.

 

പിറവം : 28 ഡിവിഷനുകളുള്ള പിറവം നഗരസഭയിൽ 21 സീറ്റുകളും പിടിച്ചെടുത്ത്‌ യു.ഡി.എഫ്. മിന്നുന്ന പ്രകടനം കാഴ്ച വച്ചു. നിലവിൽ ഭരണം കൈയാളിയിരുന്ന എൽ.ഡി.എഫ്. 5 സീറ്റുകളിലൊതുങ്ങി . 2 സീറ്റുകൾ വിജയിച്ചു ബി.ജെ.പി. തങ്ങളുടെ സാന്നിധ്യം അറിയിച്ചു. എൽ.ഡി.എഫിലെ സിറ്റിംഗ് കൗൺസിലർമാരിൽ സി.പി.എം. നേതാവും ,വൈസ് ചെയർമാനുമായിരുന്ന കെ.പി. സലിം ,ബി.ജെ.പി.യുടെ ഉണ്ണി വല്ലയിലിനോട് 16 വോട്ടുകൾക്ക് തോറ്റു . മറ്റ് കൗൺസിലർമാരായ ഡോ . അജേഷ് മനോഹർ, അഡ്വ. ബിമൽ ചന്ദ്രൻ, ഗിരീഷ് കുമാർ , ജൂബി പൗലോസ് എന്നിവരും പരാജയപെട്ടു . ബി.ജെ.പി യുടെ ഉണ്ണി വല്ലയിലും, സിജി സുകുമാരനും 1995 -2000 കാലഘട്ടത്തിൽ കൗൺസിലർമാരായിരുന്നു. സി.പി.ഐ. അംഗവും, നിലവിലെ മുൻസിപ്പൽ ചെയർപേഴ്സണുമായിരുന്ന അഡ്വ. ജൂലി സാബു മാത്രമാണ് നിലവിലെ കൗൺസിലർമാരിൽ ആകെ വിജയിച്ചത് .എൽ.ഡി.എഫിൽ വിജയിച്ച 5 അംഗങ്ങൾ എല്ലാവരും വനിതാ അംഗങ്ങളാണ്. മികച്ച വിജയം വരിച്ച യു.ഡി.എഫ്. പ്രവർത്തകർ പിറവം ടൗണിൽ ആഹ്‌ളാദ പ്രകടനം നടത്തി. വിജയിച്ച സ്ഥാനാർത്ഥികളും , കോൺഗ്രസ്സ് നേതാക്കളും , കേരള കോൺഗ്രസ്സ് പാർട്ടി നേതാക്കളും നേതൃത്വം വഹിച്ചു.

 

ചിത്രം : പിറവം നഗരസഭയിൽ മൃഗീയ ഭൂരിപക്ഷം ലഭിച്ച യു.ഡി.എഫ്. പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തുന്നു.

 

Prev Post

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ അക്കാഡമിക്ക് കൂത്താട്ടുകുളത്ത് തുടക്കമായി

Next Post

പിറവം നഗരസഭ വിജയിച്ച സ്ഥാനാർത്ഥികൾ – വാർഡ്, സ്ഥാനാർത്ഥി , പാർട്ടി ,…

post-bars