Back To Top

December 12, 2025

മുളന്തുരുത്തിയിൽ വീണ്ടും മണ്ണ് ഖനനം തുടങ്ങി നിയന്ത്രണമില്ലാതെ ടിപ്പർ ലോറികൾ

 

പിറവം : മുളന്തുരുത്തി മേഖലയിലെ വിവിധ ഭാഗങ്ങളിൽ കുന്നുകളും മലകളും ഇടിച്ചു നിരത്തി മണ്ണെടുപ്പ് നടക്കുന്നതായി പരാതി. എടയ്ക്കാട്ടുവയൽ, മുളന്തുരുരുത്തി പഞ്ചായത്ത് പരിധിയിലാണ് മണ്ണ് ഖനനം നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ ഭരണസമതികൾ നിലവിൽ ഇല്ലാത്തതിനാൽ മണ്ണ് മണ്ണ് ലോബിക്ക് അനുകൂല ഘടകമായി മാറിയിട്ടുണ്ട്. റവന്യൂ പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മണ്ണ് ഖനനം തടസ്സമില്ലാതെ നടത്താൻ സൗകര്യമായതായി പരാതിക്കാർ ചൂണ്ടിക്കാട്ടി. പുലർച്ചെ മുതൽ ഇടതടവില്ലാതെ മണ്ണ് കയറ്റിയ ടിപ്പർ ലോറികൾ നിരത്തിലൂടെ സഞ്ചരിക്കുന്നത് യാതൊരു നിയന്ത്രണവും പാലിക്കാതെയാണെന്ന്

ആക്ഷേപമുണ്ട്. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുള്ളതും അനുമതി ഇല്ലാത്തതുമായ മണ്ണ് ഖനനമാണ് പലയിടങ്ങളിലും നടക്കുന്നത്. ടിപ്പർ ലോറികളിൽ അമിത അളവിൽ മണ്ണ് കയറ്റി പോകുന്നത് അപകട സാധ്യതക്ക് കാരണമാകുന്നതായി പരാതിക്കാർ പറയുന്നു. ടിപ്പറുകളുടെ അമിതവേഗത ചെറു വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.പോലീസിന്റെ ശക്തമായ നിരീക്ഷണം മേഖലയിൽ ആവശ്യമാണെന്ന് പരാതികൾ ചൂണ്ടിക്കാട്ടുന്നു.

 

ചിത്രം : മണ്ണ് കയറ്റിയ ടിപ്പർ ലോറി

 

Prev Post

വെട്ടിത്തറ മോർമിഖായേൽ വലിയ പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി       …

Next Post

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ അക്കാഡമിക്ക് കൂത്താട്ടുകുളത്ത് തുടക്കമായി

post-bars