വെട്ടിത്തറ മോർമിഖായേൽ വലിയ പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി വെട്ടിത്തറ മോർമിഖായേൽ വലിയ പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി
പിറവം : വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയപള്ളിയുടെ ശിലാ സ്ഥാപന പെരുന്നാളും ,മോർ കൗമാ പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാളും സംയുക്തമായി ഡിസംബർ 13 14 തീയതികളിലായി നടക്കും. പെരുന്നാളിന് വികാരി ഡോ. ഏലിയാസ് ടി. പി. കശീശപെരുന്നാൾ കൊടിയേറ്റി .13 -ന്ശനിയാഴ്ച വൈകിട്ട് 6 30ന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് മോർ അബ്‌ദേദ് മിശിഹാ സഹദാ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും , ആശിർവാദവും നേർച്ച സദ്യയും നടക്കും .14 ഞായറാഴ്ച രാവിലെ 7.30-ന് പള്ളിയിൽ പ്രഭാത പ്രാർത്ഥനയും 8-30-ന് അങ്ക മാലി ഭദ്രാസനം-ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്തയുമായ ഡോ. ഏലിയാസ് മോർ അത്താ നാസിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാനയും നടക്കും .11 മണിക്ക് മോർ അപ്ദേദ് മ്ശിഹാ സഹദാ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. തുടർന്ന് ആശീർവാദവും നേർച്ചസദ്യയും .ഒരു മണിക്ക് കൊടിയിറക്ക്. പെരുന്നാൾ ചടങ്ങുകൾക്ക് അസോസിയേഷൻ പ്രസിഡന്റ് ഷെവ . എം . ജെ . മാർക്കോസ് ,സെക്രട്ടറി എൻ ടി .കുര്യാക്കോസ്,ട്രഷറർ അജി പോൾ വൈസ് പ്രസിഡന്റ് ടി എ റോയ് ജോ. സെക്രട്ടറി വി. വി തോമസ് എന്നിവർ നേതൃത്വം നൽകും .
ചിത്രം : വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയപള്ളിയുടെ ശിലാ സ്ഥാപന പെരുന്നാളിന് വികാരി ഡോ. ഏലിയാസ് ടി. പി. കശീശ കൊടിയേറ്റുന്നു.
