Back To Top

December 10, 2025

നഗരസഭയിൽ പോളിംഗ് ശതമാനത്തിൽ പ്രതീക്ഷയർപ്പിച്ചു സ്ഥാനാർത്ഥികൾ

 

 

പിറവം : പോളിംഗ് കഴിഞ്ഞതോടെ നഗരസഭയിൽ പല ഡിവിഷനുകളിലും നടന്ന മികച്ച പോളിംഗിൽ പ്രതീക്ഷയർപ്പിച്ചു സ്ഥാനാർത്ഥികൾ വിജയ പരാജയങ്ങൾ കണക്കു കൂട്ടുന്നു. ഏറ്റവും കൂടുതൽ പോളിംഗ് നടന്ന പിറവം സൗത്ത് ഡിവിഷൻ 10 -ൽ 82 .78 ശതമാനം പോളിംഗ് രേഖപ്പെടുത്തി . 848 വോട്ടർമാരിൽ 702 പേരും വോട്ട് ചെയ്തു . യു.ഡി.എഫ് , എൽഡി.എഫ് , ബി.ജെ.പി., മൂന്ന് മുന്നണികളും ഇവിടെ ശക്തമായ പോരാട്ടം നടത്തി. ഭൂരിപക്ഷം ഡിവിഷനുകളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് നടന്നത് പിറവം സെന്ററിൽ ഡിവിഷൻ 6 -ൽ 60 .10 ശതമാനം പോളിംഗ് ആണ് നടന്നത്. 970 വോട്ടർമാരിൽ 583 പേർ വോട്ട് രേഖപ്പെടുത്തി.

Prev Post

സംസ്ക്കാരം നാളെ

Next Post

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില് പുറത്തുവിട്ട ജില്ലയുടെ പോളിംഗ് ശതമാനത്തില് നേരിയ കുറവ്

post-bars