തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില് പുറത്തുവിട്ട ജില്ലയുടെ പോളിംഗ് ശതമാനത്തില് നേരിയ കുറവ്
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില് പുറത്തുവിട്ട ജില്ലയുടെ പോളിംഗ് ശതമാനത്തില് നേരിയ കുറവ്.ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 74.57 ശതമാനമാണ് ജില്ലയിലെ പോളിംഗ്. ആദ്യ ദിനത്തേക്കാള് 0.02 ശതമാനം കുറവ്.
ഇതിന് ആനുപാതികമായി കൊച്ചി കോര്പറേഷന് ഉള്പ്പെടെ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും പോളിംഗ് ശതമാന കണക്കിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ആകെ 26,67,746 വോട്ടര്മാരില് 19,89,428 പേര് വോട്ട് ചെയ്തു. 12,79,170 പുരുഷന്മാരില് സമ്മതിദാനാവകാശം വിനിയോഗിച്ചത് 9,70,758 പേര്. 75.89 ശതമാനം. സ്ത്രീ വോട്ടര്മാര് 13,88,544 പേരാണ്. ഇതില് വോട്ട് ചെയ്തത് 10,18,658 പേരാണ്. 73.36 ശതമാനം. 32 ട്രാന്സ്ജെന്ഡര്മാരില് 12 പേര് വോട്ട് ചെയ്തു.കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ കുറവാണ് ഇത്തവണ ജില്ലയിലെ പോളിംഗ്. 2020ല് 77.28 ഉം 2015ല് 81.47 ശതമാനവുമായിരുന്നു പോളിംഗ്. അതേസമയം സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളില് ഏറ്റവും ഉയര്ന്ന പോളിംഗ് എറണാകുളത്താണ്.
