Back To Top

December 9, 2025

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു

 

പിറവം : വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥി ഓണക്കൂർ ചേന്നംപറമ്പിൽ സി.എസ്.ബാബു ( 65) ആണ് മരിച്ചത് . ഇന്നലെ പുലർച്ചെ 2 മണിയോടെ വീട്ടിൽ വച്ചു അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പിറവം ജെഎംപി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. ടാക്സ് പ്രാക്ടീഷണർ ആയിരുന്ന അദ്ദേഹം പിറവം മർച്ചന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, ഓണക്കൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് സൺഡേ സ്‌കൂൾ പ്രധാന അധ്യാപകൻ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു . സംസ്ക്‌കാരം നാളെ ( വ്യാഴം) 3നു വസതിയിലെ ശ്രുശൂഷകൾക്ക് ശേഷം ഓണക്കൂർ സെൻ്റെ മെരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ തിരുവാങ്കുളം വാഴപ്പറമ്പിൽ സാലി ( റിട്ട . അധ്യാപിക), മക്കൾ: അമൽ ആർക്കിട്ടെക്, അമല യു.കെ , മരുമക്കൾ- വടകര തട്ടാംപാറയിൽ സ്‌മേറ , ആരക്കുന്നം മൂലംതടത്തിൽ ജോബിഷ് .

 

ചിത്രം സി.എസ്. ബാബു .

 

Prev Post

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു

Next Post

പ്രായമായ വോട്ടർമാരെ ദുരിതത്തിലാക്കി പിറവം കക്കാട്ടിലെ പോളിംഗ് ബൂത്ത്‌  

post-bars