Back To Top

December 7, 2025

ട്രെയിനില്‍ യുവതിയെ ശല്യം ചെയ്‌ത കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു .

കൂത്താട്ടുകുളം : ട്രെയിനില്‍ യുവതിയെ ശല്യം ചെയ്‌ത കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു .

പാലക്കുഴ ചെറുവേലില്‍ മനോജ്‌ ആണ്‌ കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്‌. പാലക്കുഴയിലെ സി.പി.എം പ്രവര്‍ത്തകനും. കൂത്താട്ടുകുളം ബി.ആര്‍.സിയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ കന്യാകുമാരി ഐലന്‍ഡ്‌ എക്‌സ്പ്രസ്സ്‌ ട്രെയിനിലാണ്‌ സംഭവം .

മദ്യ ലഹരിയില്‍ ആയിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ട്രെയിന്‍ കോട്ടയത്ത്‌ എത്തിയപ്പോള്‍ ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശത്ത്‌ നിന്ന്‌ മദ്യവും പിടികുടിയിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Prev Post

നിര്യാതനായി

Next Post

സർവ്വം സജ്ജം നാളെ പോളിങ് – അവസാന തന്ത്രവും പൂർത്തിയാക്കി സ്ഥാനാർത്ഥികൾ

post-bars