Back To Top

December 6, 2025

പാർവതി സ്വയംവര ഘോഷയാത്ര

 

പിറവം : ദേവീഭാഗവത നവാഹ യഞ്ജത്തിന്റെ ഭാഗമായി കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പാർവതി സ്വയംവര ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവീ വിഗ്രഹവുമേന്തി നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ എ.ആർ.നാരായണമാരാർ, പി.പി.രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനദിനമായ നാളെ ഗായത്രി സഹസ്രനാമാർച്ചന, 10നു ഹോമസംവാദം, കലശാഭിഷേകം, 10.30നു അവഭൃത സ്നാന ഘോഷയാത്ര, 12.30നു പ്രസാദഊട്ട്.

 

ചിത്രം : ദേവീഭാഗവത നവാഹ യഞ്ജത്തിന്റെ ഭാഗമായി രാമമംഗലം കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പാർവതി സ്വയംവര ഘോഷയാത്ര.

 

Prev Post

പാമ്പാക്കുടയിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും

Next Post

പൊലീസ് റൂട്ടു മാർച്ച് നടത്തി

post-bars