Back To Top

December 5, 2025

പിറവത്തെ ആധുനിക നഗരമാക്കും എൽഡിഎഫ് പ്രകടനപത്രിക

 

പിറവം : പിറവത്തെ ആധുനിക നഗരമാക്കുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി.പിറവത്ത് മിനി ഐടി പാർക്ക്, കോ വർക്കിങ് സ്പേസ് ,ഐടി സോൺ വിത്ത് മിനി ടർഫ്, സൗജന്യ വൈഫൈ സ്പോപോട്ടുകൾ , താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി, രാത്രി ഫാർമസി, ലാബ്, കൂടുതൽ അത്യാഹിത വിഭാഗം ഡോക്ടർമാർ, ഫിസിയോ തെറാപ്പി യൂണിറ്റ്, പുതിയ ഹോമിയോ ക്ലിനിക്,

ദു ഭവനരഹിതരില്ലാത്ത നഗരസഭയാക്കും.അവശേഷിക്കുന്ന ലക്ഷം വീടുകൾ ഒറ്റ വീടുകളാക്കും,ആറ്റുതീരം പാർക്കിൽ പാർക്കിംഗ് സൗകര്യവും ഫുഡ് കോർട്ട് – ജൻസി സൗഹദ ഇടമാക്കും ,സമഗ്ര ടൂറിസം പദ്ധതി, എക്‌സൈസ് കടവ് പാലം നിർമ്മാണം ,പഴയ പഞ്ചായത്ത് പടിയിൽ ബസ് കാത്തിരുപ്പ് കേന്ദ്രം, പുതിയ സ്വകാര്യ ബസ് സ്റ്റാൻ്റ്, പിറവം പാലം മുതൽ മുല്ലൂർപ്പടി വരെ റോഡ് വിതി കൂട്ടി മനോഹരമാക്കൽ, തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത് . പ്രകടന പത്രിക സി പി ഐ എം ഏരിയാ കമ്മിറ്റിയംഗം കെ പി സലിം പ്രകാശനം ചെയ്തു. കെ സി തങ്കച്ചൻ അധ്യക്ഷനായി. സി കെ പ്രകാശ്,സോമൻ വല്ലയിൽ, ജൂലി സാബു, സോജൻ ജോർജ്, ബിമൽ ചന്ദ്രൻ, രാജു തെക്കൻ, സാജു ചേന്നാട്ട് തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം -പിറവം നഗരസഭ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുന്നു

 

Prev Post

ഓർമ്മപ്പെരുന്നാൾ

Next Post

എൽഡിഎഫ് റാലിയും പൊതുസമ്മേളനവും

post-bars