Back To Top

November 30, 2025

ജന്മനാ കാഴ്‌ചപരിമിതിയുള്ള കുട്ടിയുടെ രണ്ട് വൃക്കകളും ഗുരുതരമായ തകരാറിൽ – ചികിത്സ സഹായം തേടുന്നു.  

 

 

പിറവം : ജന്മനാ കാഴ്‌ചപരിമിതിയുള്ള ഹിമ ശശി രണ്ട് വൃക്കകളും ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ് . പിറവം നഗരസഭ 21-ാം ഡിവിഷനിൽ കളമ്പൂർ ഞാവാട്ട് വീട്ടിൽ ശശിയുടെയും ഭാഗ്യലക്ഷ്മിയുടെയും മകളായ ഹിമശശി (22 വയസ്) ജന്മനാ കാഴ്‌ചപരിമിതിയുള്ള കുട്ടിയാണ്. കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിൽ ആണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. ആഴ്ച‌യിൽ രണ്ട് തവണ ഡയാലിസിസ് ചെയ്‌തുകൊണ്ടിരിക്കുന്ന ഹിമക്ക് വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏകപരിഹാരം . വൃക്ക മാറ്റിവയ്ക്കു ന്നതിനും അനുബന്ധ ചികിത്സയ്ക്കുമായി ഏകദേശം 25 ലക്ഷം രൂപയോളം ചെലവ് വരും . ഹിമയുടെ കഴിഞ്ഞ കാലങ്ങളിലെ ചികിത്സയ്ക്കും മറ്റുമായി കുടുംബം വളരെയധികം സാമ്പത്തിക പരാധീനതയിലാണ് കൂലിപ്പണിക്കാരായ ടി കുടുംബത്തിന് പ്രസ്‌തുത തുക കണ്ടെത്തുവാൻ കഴിയുകയില്ല. ഹിമ കോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് കോളേജിൽ നിന്നും ബി എ പൊളിറ്റിക്‌സിൽ ഉന്നതവിജയം കരസ്ഥമാക്കി എറണാകുളം മഹാരാജാസ് കോളേജിൽ എം.എ യ്ക്ക് ക്ലാസ്സിൽ ചേർന്ന് പഠിക്കുമ്പോഴാണ് രോഗാവസ്ഥ ഗുരുതരമായത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സുമനസ്സുകളുടെ സഹായം തേടുകയാണ്.

ഈ തുക കണ്ടെത്തുന്നതിനായി ഒരു ചികിത്സാ സഹായസമിതി രൂപീകരിക്കുകയും സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ പിറവം ശാഖയിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. രക്ഷാധികാരിയായി , ശശി എൻ. റ്റി & വിജയൻ കെ. ആർ. എന്നിവരുടെ പേരിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കുകയും ചെയ്‌തിട്ടുണ്ട് .

 

NAME: SASI N . T & VIJAYAN K . R ,A/c No. : 0676053000006134

IFSC SIBL0000676 , BANK: SOUTH INDIAN BANK LTD

PIRAVOM BRANCH

 

ചിത്രം : ഹിമ ശശി .

 

Prev Post

നിര്യാതനായി

Next Post

നിര്യാതനായി

post-bars