നവീകരിച്ച ബസ് സ്റ്റാൻഡ് കാത്തിരിപ്പുകേന്ദ്രം ഉദ്‌ഘാടനം ചെയ്തു
പിറവം : നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് ബസ് കാത്തിരിപ്പുകേന്ദ്രം നവീകരണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുനൽകി. നഗരസഭ വാർഷികപദ്ധതിയിൽ 10.5 ലക്ഷം രുപ മുടക്കിൽ റൂഫിങ് ഷീറ്റ്, ഇരിപ്പിടങ്ങൾ, കുടിവെള്ളസൗകര്യം, ഫാൻ, ടിവി തുടങ്ങിയ സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, പി ഗിരീഷ് കുമാർ, ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്, ബാബു പാറയിൽ, മോളി വലിയകട്ടയിൽ, സി കെ പ്രകാശ്,
സോമൻ വല്ലയിൽ, കെ സി തങ്കച്ചൻ, സോജൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : നവീകരിച്ച പിറവം ബസ്സ് സ്‌റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നഗരസഭാ അധ്യക്ഷ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു
.
