ചിന്മയ സർവ്വകലാശാലയിൽ യുവത്വത്തിന്റെ ആഘോഷത്തിന് തിരിതെളിഞ്ഞു
പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല അർട്ട്സ് ഫെസ്റ്റ് പ്രതിഭ 2025ന് തിരിതെളിഞ്ഞു. ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനാണ് യുവത്വത്തിന്റെ ആഘോഷത്തിന് വേദിയാകുന്നത്. സർവകലാശാല ആക്ടിങ് വൈസ് ചാൻസിലർ പ്രൊഫ. ഡോ.ടിഅശോകൻ പ്രതിഭ 2025ന്റെ ഉദ്ഘാടനം നിർവഹിച്ചു. റജിസ്ട്രാർ ഡോ പി.രാജേന്ദ്രൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ.സുനിത ഗ്രാന്ധി തുടങ്ങിയവർ ആശംസകൾ നേർന്നു. ലളിത പ്രതിഷ്ഠാനിലെ മൂന്ന് വേദികളിലായി അൻപതോളം ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരയ്ക്കുന്നത്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സനയുടെ നേതൃത്വത്തിലുള്ള ബാൻഡ് സംഘം അവതരിപ്പിക്കുന്ന സംഗീതവിരുന്ന ഇന്ന് (ശനി) വൈകുന്നേരം പ്രതിഭ 2025ന്റെ വേദിയിൽ അരങ്ങേറും.
ചിത്രം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ആർട്ട്സ് ഫെസ്റ്റ് പ്രതിഭ 2025ന് തുടക്കം കുറിച്ച് സർവകലാശാല ആക്ടിങ് വൈസ് ചാൻസിലർ പ്രൊഫ.ഡോ.ടി.അശോകൻ ഭദ്രദീപം തെളിയിക്കുന്നു
.
