മലയാളി യുവാവിനെ ഓയിൽ വെസലിൽ നിന്നും കാണാതായി
പിറവം: മലയാളി യുവാവായ മെക്കാനിക്കൽ എഞ്ചിനിയറെ ആഫ്രിക്കൻ രാജ്യമായ മൊസാബികിലെ ബെയ്റ തുറമുഖത്തെ ഓയിൽ വെസലിൽ ബോട്ട് ഇടിച്ച് കടലിൽ കാണാതായി. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് വെളിയനാട് പോത്തൻ കുടിലിൽ ഇന്ദ്രജിത് സന്തോഷ് (22) നെയാണ് കാണാതായത്. 16 ന് അവിടുത്തെ സമയം രാവിലെ 3.30 ടെയാണ് അപകടം നടന്നത്. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെൻ്റ് എൻ്റർപ്രൈസസ് ഷിപ്പിങ്ങ് കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകും വഴിയാണ് അപകടം. കടൽക്ഷോഭത്തിനിടെ ബോട്ട് വെസലിലേക്ക് അടുപ്പിക്കുമ്പോൾ ഇടിച്ച് മുങ്ങുകയായിരുന്നു.
21 ജീവനക്കാരാണ് അപകടത്തിൽ പെട്ടത്.15 പേരെ രക്ഷപെടുത്തി.
ഈ മാസം 14 നാണ് ഇന്ദ്രജിത് ജോലിക്കായി വീട്ടിൽ നിന്നും പോയത്.
അച്ഛൻ സന്തോഷ് ജോലി ചെയ്യുന്ന അതേ കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്.വെസലുകളുടെ അറ്റകുറ്റപ്പണികൾ കരാർ ഏറ്റെടുത്ത് ചെയ്യുന്ന ഈ കമ്പനിയുടഅധികൃതർ ഇന്ദ്രജിത്തിൻ്റെ വീട്ടിലെത്തി വിവരങ്ങൾ പങ്കുവച്ചു.
ചിത്രം : ഇന്ദ്രജിത് സന്തോഷ്
