Back To Top

October 3, 2025

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.

 

 

 

പിറവം : മൂവാറ്റുപുഴയാറിൽ രാമമംഗലം അപ്പാട്ടുകടവിൽ വ്യാഴാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. വയനാട് മാനന്തവാടി എടുക്കുനിയിൽ നാരായണന്റെ മകൻ പി എൻ അർജുനൻ (23) ൻ്റെ മൃതദേഹമാണ് വെള്ളി ഉച്ചക്ക് രണ്ടോടെ കണ്ടെത്തിയത്. ഒഴുക്കിൽ പെട്ട

എരുവേലി വട്ടപ്പറമ്പ്കവല ഞാറ്റുകാലായിൽ ഏലിയാസിന്റെയും സോയയുടെയും മകൻ ആൽബിൻ ഏലിയാസിൻ്റെ (23) മൃതദേഹം അപകടമുണ്ടായ വ്യാഴം വൈകിട്ട് കണ്ടെത്തിയിരുന്നു.

നേവിയും ഫയർഫോഴ്സും സംയുക്തമായി ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ അർജുനൻ്റെ മൃതദേഹം പുഴയിൽ പൊങ്ങി.

വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നോടെ മൂന്ന് പേരാണ് കടവിൽ കുളിക്കാനെത്തിയത്. . മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്നു ബി ടെക് കോഴ്സ് പൂർത്തിയാക്കിയ

ഇവരുടെ ബിരുദദാന ചടങ്ങ് 30 നായിരുന്നു . പഠന കാലത്തു അടുത്ത സുഹൃത്തുക്കളായ ഇവർ ആൽബിന്റെ വീട്ടിൽ എത്തിയതിനു ശേഷമാണു രാമമംഗലത്തെ പുഴകടവിൽ എത്തിയത്. കംപ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ അർജുന് ക്യാംപസ് പ്ലേസ്മെന്റിലൂടെ കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിയും ലഭിച്ചിരുന്നു. ആൽവിൻ ബിടെക് ഇലക്ട്രോണിക്സ് കോഴ്സാണു പൂർത്തിയാക്കിയത്.വിദേശത്തു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പാട്ടുകടവിൽ കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ആൽവിൻ വഴുതി പുഴയിലേക്കു വീണെന്നാണു വിവരം. ഈ ഭാഗത്ത് ശക്‌തമായ ഒഴുക്കുണ്ട്. ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അർജുനും ഒഴുക്കിൽപെട്ടു. ഇരുവരും മുങ്ങിത്താഴുന്നതു കണ്ടതോടെ ഭയന്ന ഇവരുടെ സുഹൃത്ത് സൂരജ്‌ 150 മീറ്ററോളം ദൂരെയുള്ള പൊലീസ് സ്‌റ്റേഷനിൽ ഓടിയെത്തി വിവരം അറിയിക്കുകയായിരുന്നു.

 

ചിത്രം : പി എൻ അർജു

നൻ.

Prev Post

കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു, ഒരാളെ കാണാനില്ല

Next Post

വള്ളംകളി പ്രമേയം – തൽസമയ ചിത്ര രചനയും പ്രദർശനവും പിറവത്ത്

post-bars