കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു, ഒരാളെ കാണാനില്ല
പിറവം : മൂവാറ്റുപുഴയാറിൽ രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ഒരാളെ കാണാതായി. ചോറ്റാനിക്കര എരുവേലി വട്ടപ്പറമ്പ് കവലക്ക് സമീപം ഞാറ്റുംകാലയിൽ ആൽബിൽ ഏലിയാസാണ് (21) മരിച്ചത്. ഒഴുക്കിൽപ്പെട്ട വയനാട് മാനന്തവാടി ഇടംകുനി നാരായണൻ്റെ മകൻ അർജുന് വേണ്ടി ഫയർഫോഴ്സും സ്കുബാ ടീമും തെരച്ചിൽ തുടരുകയാണ്. പൂത്തൃക്ക സ്വദേശിയായ സുഹൃത്ത് ഉൾപ്പടെ മൂന്ന് പേരാണ് വ്യാഴം ഉച്ചക്ക് രണ്ടരയോടെ രാമമംഗലം ക്ഷേത്രം ആറാട്ടുകടവിലെത്തിയത് രണ്ടു പേർ ഒഴുക്കിൽപ്പെട്ട വിവരം മൂന്നാമനാണ് രാമമംഗലം പോലീസിൽ അറിയിച്ചത്. ഏലിയാസ് – സോയ ദമ്പതികളുടെ മകനാണ് മരിച്ച ആൽബിൻ. സഹോദരൻ: അലൻ. സംസ്ക്കാരം പിന്നീട്.
ചിത്രം : ആൽബിൻ
