ബി.ജെ.പി. മുൻസിപ്പൽ ശിൽപ്പശാല
പിറവം : വികസിത കേരളം ബിജെപി പിറവം മുൻസിപ്പൽ ശില്പശാല ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ സിപി സത്യൻ ഉദ്ഘാടനം ചെയ്തു. പിറവം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി സി വിനോദ് അധ്യക്ഷത വഹിച്ചു . പ്രഭ പ്രശാന്ത് ,സാബു ആലക്കൽ, തങ്കപ്പൻ നായർ മേടമന ,ഷിബു കളമ്പൂർ, രാജൻ ടി.ആർ. ,രതീഷ് കെ വെട്ടത്ത് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആര്യൻ അജിത്തിനും മഹിളാമോർച്ച ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജി രാജേഷനും സ്വീകരണം നൽകി.
ചിത്രം : ബിജെപി പിറവം മുൻസിപ്പൽ ശില്പശാല എറണാകുളം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ സിപി സത്യൻ ഉദ്ഘാടനം ചെയ്യുന്നു.
